ന്യൂഡൽഹി: പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി. നികുതി ദായകർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് സമയപരിധി നീട്ടുന്നതെന്ന് പ്രത്യക്ഷ നികുതിക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 13.28 കോടി പാൻകാർഡുകളേ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 33 കോടി പാനുകൾ നല്കിയിട്ടുണ്ട്. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി വകുപ്പിൽ ഇ-ഫയലിംഗ് സാധ്യമാകില്ല.
ഇതുവരെ 13.28 കോടി പാൻകാർഡുകളേ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 33 കോടി പാനുകൾ നല്കിയിട്ടുണ്ട്. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി വകുപ്പിൽ ഇ-ഫയലിംഗ് സാധ്യമാകില്ല.