വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഏറ്റവുമധികം വിലമതിക്കപ്പെടുന്ന സിഎൻഎൻ ഹിറോ ഓഫ് ദി ഇയർ അവാർഡിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ രണ്ട് ഇന്ത്യക്കാരും. ഉപയോഗ്യശൂന്യമായ സോപ്പുകൾ ശേഖരിച്ച് കംബോഡിയയിലെ പാവങ്ങൾക്കു വിതരണം ചെയ്യുന്ന സമീർ ലാഖാനി, അംഗഭംഗം വന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മോണ പട്ടേൽ എന്നിവരാണ് പത്തംഗ പട്ടികയിൽ ഇടംപിടിച്ചത്. സമീർ പിറ്റ്സ്ബർഗ് സ്വദേശിയും മോണ ടെക്സസ് സംസ്ഥാനത്തുനിന്നുള്ളയാളുമാണ്.
2014ൽ കംബോഡിയ സന്ദർശിക്കവേ ഒരമ്മ സ്വന്തം കുഞ്ഞിനെ അലക്കുപൊടിയിൽ കുളിപ്പിക്കുന്നതു കണ്ടതാണ് സമീറിന്റെ ജീവിതം മാറ്റിമറിച്ചത്. കംബോഡിയയിലെ പാവങ്ങൾക്ക് സോപ്പ് ഒരു ആഡംബരവസ്തുവാണെന്ന് അദ്ദേഹം മനസിലാക്കി. ഹോട്ടലുകളിൽനിന്നും ഉപയോഗശൂന്യമായ സോപ്പുകൾ ശേഖരിച്ച് റീസൈക്കിൾ ചെയ്ത് കംബോഡിയയിലെ പാവങ്ങൾക്കു വിതരണം ചെയ്യാൻ ആരംഭിച്ചു. ഇക്കോ സോപ്പ് ബാങ്ക് എന്ന ലഭരഹിത സംഘടന സ്ഥാപിച്ചാണ് സമീറിന്റെ പ്രവർത്തനങ്ങൾ.
1990ൽ 17 വയസുള്ളപ്പോൾ യൂണിവേഴ്സിറ്റിയിലേക്കു നടന്നു പോകവേ മദ്യലഹരിയിൽ ഡ്രൈവ് ചെയ്തിരുന്നയാളുടെ കാറിടിച്ച് മോണ പട്ടേലിന് ഒരു കാൽ നഷ്ടപ്പെട്ടു. തുടർജീവിതം അംഗഭംഗം വന്നവർക്കായി നീക്കിവച്ച മോണ, ദ സാൻ ആന്റോണിയോ ആംപ്യൂട്ടീ ഫൗണ്ടേഷൻ ആരംഭിച്ചു.
വാർത്താചാനലായ സിഎൻഎൻ, 17നാണ് അവാർഡ് നല്കുന്നത്. വിജയികളെ ഓൺലൈൻ വോട്ടിംഗിലൂടെ കണ്ടെത്തും. ജേതാവിന് ഒരു ലക്ഷം ഡോളർ ലഭിക്കും.