ബെയ്ജിംഗ്: ചൈന-പാക് സാന്പത്തിക ഇടനാഴിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനിൽ കഴിയുന്ന ചൈനക്കാർക്കു ഭീകരരിൽനിന്നു ഭീഷണി. ചൈനീസ് സംഘടനകൾക്കും വ്യക്തികൾക്കും എതിരേ ആക്രമണത്തിനു സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതായി ഇസ്ലാമാബാദിലെ ചൈനീസ് എംബസി വെബ്സൈറ്റിൽ നല്കിയ അറിയിപ്പിൽ പറഞ്ഞു.
തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും വേണ്ടത്ര മുൻകരുതലെടുക്കാനും ചൈനീസ് പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു.സാന്പത്തിക ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ ബെയ്ജിംഗിന് ഉറപ്പു നൽകിയിട്ടുണ്ട്.