ലോസ് ആഞ്ചലസ്: ന്യൂമെക്സിക്കോയിലെ അസ്ടെക് ഹൈസ്കൂളിൽ വ്യാഴാഴ്ച അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. അക്രമിയും കൊല്ലപ്പെട്ടെന്ന് അറിയിച്ച പോലീസ് കൂടുതൽ വിവരങ്ങൾ നല്കിയില്ല. അസ്ടെക് സ്കൂളും സമീപത്തെ സ്കൂളുകളും അടച്ചിട്ടു.