ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച കേസിൽ അമേരിക്കയിൽ അറസ്റ്റിലായ കാഷ്മീരിൽനിന്നുള്ള ഇന്ത്യൻ കായികതാരം തൻവീർ ഹുസൈൻ(25) വിചാരണ ഒഴിവാക്കാനായി കുറ്റം സമ്മതിച്ചു. ഇയാളെ നാടു കടത്തും.
സ്നോഷൂ റേസർ ആയ തൻവീർ 12 വയസുള്ള കുട്ടിയെ ബലാത്കാരമായി ചുംബിക്കുകയും ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് കേസ്. മാർച്ചിലാണ് അറസ്റ്റിലായത്. ന്യൂയോർക്കിലെ സരനാക് ലേക്കിൽ ഫെബ്രുവരിയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.