ഇന്ത്യ സെമിയിൽ തോറ്റു
12:33 AM Dec 09, 2017 | Deepika.com
ഭുവനേശ്വര്‍: ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍ സ്വപ്നത്തിനരികെ ഇന്ത്യ കാലിടറി വീണു. സെമി ഫൈനലില്‍ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യതോറ്റു. 17-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കിമാറ്റി അര്‍ജന്റീന ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഗോളിയെ ഒഴിവാക്കി ഇന്ത്യ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും ശക്തമായ അര്‍ജന്റൈന്‍ പ്രതിരോധം പിളര്‍ക്കാനായില്ല.