സുൽത്താൻ ബത്തേരി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ എറണാകുളവും വനിതാവിഭാഗത്തിൽ തിരുവനന്തപുരവും ഫൈനലിൽ പ്രവേശിച്ചു.
വയനാടിനെ 25-16, 25-16, 25-18നു പരാജയപ്പെടുത്തിയാണ് എറണാകുളം ഫൈനലിൽ കടന്നത്. വനിതാവിഭാഗത്തിൽ പത്തനംതിട്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് തിരുവനന്തപുരം ഫൈനലിൽ കടന്നത്. സ്കോർ: 25-16, 25-22, 25-19. പോലീസ്, കെഎസ്ഇബി താരങ്ങളുമായി ഇറങ്ങിയ തിരുവനന്തപുരത്തിനു മുന്നിൽ പത്തനംതിട്ടയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇന്നു നടക്കുന്ന പുരുഷ വിഭാഗം രണ്ടാം സെമിയിൽ തിരുവനന്തപുരം ഇടുക്കിയെ നേരിടും. വനിതാവിഭാഗം രണ്ടാം സെമിയിൽ കോട്ടയത്തിന് ആലപ്പുഴയാണ് എതിരാളികൾ.
സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: എറണാകുളം, തിരുവനന്തപുരം ഫൈനലിൽ
12:33 AM Dec 09, 2017 | Deepika.com