ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചേർന്ന് തമിഴ്നാട്ടിലെ ഒരു ഹോട്ടൽ സമുച്ചയം കേന്ദ്ര മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ബന്ധു കൈയേറാൻ ശ്രമിക്കുന്നുവെന്ന കേസിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോ. കതിർവേലിന്റെ പാർട്ണർഷിപ്പിലുള്ള തിരുപ്പൂരിലെ കംഫർട്ട് ഇൻ ഹോട്ടൽ പിടിച്ചെടുക്കാൻ ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സഹോദരി പദ്മിനി ശ്രമിക്കുന്നുവെന്നാണു പരാതി.