ആലപ്പുഴ: ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 34 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ മൂന്നു വിഭാഗങ്ങളിൽ ആദ്യസ്ഥാനക്കാരായി ഇന്ത്യൻ മുന്നേറ്റം. സബ് ജൂണിയർ വിമണ്‍ വിഭാഗത്തിൽ 83 പോയിന്റുമായി ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഫിലിപ്പീൻസ്(29), കസാക്കിസ്ഥാൻ(24) എന്നിവരാണ് രണ്ടും സ്ഥാനത്ത്. സബ്ജൂണിയർ വിഭാഗത്തിൽ ഇന്ത്യയുടെ കരോളിൻ ഡെഡ്ലിഫ്റ്റിൽ 135 കിലോഗ്രാം ഉയർത്തി പുതിയ ഏഷ്യൻ റിക്കാർഡും സ്ഥാപിച്ചു.
ജൂണിയർ വനിതാവിഭാഗത്തിലും(38) ഓപ്പണ്‍ പുരുഷ വിഭാഗത്തിലും(49) ഇന്ത്യ തന്നെയാണ് മുന്നിൽ. സബ് ജൂണിയർ പുരുഷവിഭാഗത്തിൽ കസാക്കിസ്ഥാനാണ്(53) മുന്നിൽ. 29 പോയിന്റുമായി ഇന്ത്യയാണ് രണ്ടാമത്. ജൂണിയർ പുരുഷവിഭാഗത്തിൽ സിംഗപ്പൂരാണ് (36) ഒന്നാമത്. ഹോങ്കോംഗും ഇന്തോനേഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഏഷ്യൻ പവർ ലിഫ്റ്റിംഗ്: മുന്നിൽ ഇന്ത്യ തന്നെ
12:33 AM Dec 08, 2017 | Deepika.com