ജറുസലം: അമേരിക്കയുടെ മാതൃക പിന്തുടർന്നു കൂടുതൽ രാജ്യങ്ങൾ ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നു ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
മൂവായിരം വർഷം മുന്പേ ജറുസലമിനെ യഹൂദജനം തങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ടിരുന്നതാണെന്നു നെതന്യാഹു വിദേശമന്ത്രാലയത്തിൽ അന്തർദേശീയ കോൺഫറൻസിൽ പറഞ്ഞു. ഞങ്ങളുടെ രാജാക്കന്മാർ ഇവിടെയാണു ഭരണം നടത്തിയത്. പ്രവാചകന്മാർ പഠിപ്പിച്ചതും ഇവിടെത്തന്നെ.
ജറുസലമിനെ അംഗീകരിക്കാൻ തയാറായ രാജ്യങ്ങൾ ഏതെന്നു നെതന്യാഹു വെളിപ്പെടുത്തിയില്ല. എന്നാൽ ചെക്ക് റിപ്പബ്ളിക്കും ഫിലിപ്പീൻസും തങ്ങളുടെ എംബസികൾ ജറുസലമിലേക്കു മാറ്റാൻ ആലോചിക്കുന്നതായി ഒരു ഇസ്രേലി ഉദ്യോഗസ്ഥൻ അറിയിച്ചു. ഹംഗറിയും ജറുസലമിനെ അംഗീകരിച്ചേക്കും.