ബെയ്ജിംഗ്: ആണവദാതാക്കളുടെ ഗ്രൂപ്പി(എൻഎസ്ജി)ൽ ഇന്ത്യക്ക് അംഗത്വം നല്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് ചൈന ആവർത്തിച്ചു വ്യക്തമാക്കി. ചൈനയെ അനുനയിപ്പിക്കാൻ മോസ്കോ ശ്രമിക്കുന്നതായി റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റിബ്കോഫ് ബുധനാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞിരുന്നു.