മുംബൈ: പലിശനിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയ അവലോകനം നടത്തി. അടിസ്ഥാന പലിശനിരക്കായ റീപോ നിരക്ക് ആറു ശതമാനത്തിൽ തുടരും. ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) നാലു ശതമാനത്തിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ) 19.5 ശതമാനത്തിലും തുടരും.സാന്പത്തിക വളർച്ചയുടെ ഒരു സൂചികയായ മൊത്ത മൂല്യവർധന ഈ വർഷം 6.7 ശതമാനമായിരിക്കുമെന്ന മുൻ നിഗമനം ബാങ്ക് നിലനിർത്തി.