ന്യൂഡൽഹി: മികച്ച പരിസ്ഥിതി റിപ്പോർട്ടിംഗിനുള്ള രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം നാഷണൽ അവാർഡ് ദീപിക ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. 20നു ന്യൂഡൽഹിയിൽ ഐടിസി മൗര്യ ഹോട്ടലിലെ കമൽ മഹാളിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവാർഡ് സമ്മാനിക്കും.
ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ സ്മരണാർഥം രാംനാഥ് ഗോയങ്ക മെമ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് പുരസ്കാരം. 2016 ജനുവരി 17 മുതൽ 25 വരെ "മരണഭീതിയിൽ കുട്ടനാട്’ എന്ന പേരിൽ കുട്ടനാടിനെക്കുറിച്ചും 2016 ഡിസംബർ 22 മുതൽ 28 വരെ "പുഴയൊഴുകും മരണവഴി’ എന്ന പേരിൽ മീനച്ചിലാറിനെക്കുറിച്ചും ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനപരന്പരകൾക്കാണ് അവാർഡ്. ഈ പരന്പരകൾക്ക് നേരത്തെ സ്റ്റേറ്റ്സ്മാൻ (കുഷ്റോ ഇറാനി), ഫാ. കൊളംബിയർ അവാർഡുകൾ ലഭിച്ചിരുന്നു. ആർപ്പൂക്കര മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പിന്റെ മകനാണ്. ഭാര്യ: ശുഭ. മക്കൾ: അശ്വിൻ, അഞ്ജലീന ( ഇരുവരും ഏറ്റുമാനൂർ എസ്.എഫ്.എസ്. പബ്ലിക് സ്കൂൾ വിദ്യാർഥികൾ).