ഗഡ്ചിരോളി: മഹാരാഷ്ട്രയിൽ ഗഡ്ചിരോളിയിൽപോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു വനിതകൾ ഉൾപ്പെടെ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കല്ലേഡ് ഗ്രാമത്തിലെ വനത്തിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സി-60 കമാൻഡോ സംഘം ചൊവ്വാഴ്ച പ്രദേശം വളയുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രണ്ടു മാവോയിസ്റ്റുകൾക്കു പരിക്കേറ്റു. നാലു റൈഫിളുകളും മൂന്നു തോക്കുകളും കണ്ടെടുത്തു. ഹെലികോപ്റ്ററിലാണു പോലീസുകാരെ ഏറ്റുമുട്ടൽ പ്രദേശത്തുനിന്നു തിരികെ കൊണ്ടുപോയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ഇതേ ഹെലികോപ്റ്റിൽ കൊണ്ടുപോയി.