ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.49നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിയിലും ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പലയിടത്തും ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി.
റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ആണെന്നു നാഷണൽ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.