ഹൈദരാബാദ്: തമിഴ് സംഗീത സംവിധായകൻ ആദിത്യൻ (63) അന്തരിച്ചു. ഹൈദരാബാദിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കഴിഞ്ഞ കുറച്ചു ആഴ്ചകളായി അദ്ദേഹം അസുഖബാധിതനായിരുന്നു. അനാരോഗ്യത്തെ തുടർന്ന് 14 വർഷമായി ആദിത്യൻ ചലച്ചിത്ര രംഗത്ത് സജീവമായിരുന്നില്ല.
20 ലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. 1992 ൽ പുറത്തിറങ്ങിയ അമരൻ എന്ന ചിത്രത്തിലൂടെയാണ് ആദിത്യൻ ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിന്നീട് രണ്ടായിരത്തിന്റെ തുടക്കം വരെ അദ്ദേഹം തമിഴ് ചലച്ചിത്ര രംഗംഗത്തെ സജീവ സാന്നിധ്യമായിരുന്നു.