അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹം തകര്‍ന്നു. മത്സരം അഞ്ചാം ദിവസത്തിലേക്കെത്തിയപ്പോള് ആവേശകരമായിരുന്നു. നാലു വിക്കറ്റിനു 176 എന്ന നിലയില്‍ അഞ്ചാം ദിവസം ഇംഗ്ലണ്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ മത്സരം എങ്ങോട്ടും തിരിയാമെന്ന അവസ്ഥയായിരുന്നു.
കാരണം തലേന്ന് അര്‍ധ സെഞ്ചുറികടന്ന നായകന് ജോ റൂട്ട് ക്രീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റിംഗിനെതിരേ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ 354 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പ്രതിരോധം 233ല്‍ അവസാനിച്ചു. ഇതോടെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കു 120 റണ്‍സിന്റെ ജയം. രണ്ടാം ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ 2-0ന് മുന്നിലാണ്. നാലിന് 176 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 57 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച വിക്കറ്റെല്ലാം നഷ്ടമാകുകയായിരുന്നു.
സ്കോര്‍: ഓസ്ട്രേലിയ: 442-8, 138 ഇംഗ്ലണ്ട്: 227, 233
88 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. നഥാന്‍ ലയോണ്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തലേന്നത്തെ സ്കോറിനോട് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പേ ക്രിസ് വോക്സിനെ (5) നഷ്ടമായി. 67 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച നായകന് റൂട്ട്് സ്വന്തം സ്കോര്‍ ഉയര്‍ത്താനാകും മുമ്പേ പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ പൊലിഞ്ഞു.
മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ എന്നിവര്‍ തോല്‍വി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നു കരുതിയെങ്കിലും അതും സംഭവിച്ചില്ല. അലിയെ (2) ലയോണ്‍ എല്‍ബിഡബ്ല്യു ആക്കിയപ്പോള്‍ ബെയര്‍സ്റ്റോയെ (36) സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡാക്കി.
ആഷസ്: ഓസ്ട്രേലിയയ്ക്കു രണ്ടാം ജയം
12:58 AM Dec 07, 2017 | Deepika.com