ജൂണിയർ ഗുസ്തി ചാമ്പ്യൻഷിപ് നാളെ തുടങ്ങും
12:58 AM Dec 07, 2017 | Deepika.com
തൃശൂർ: സംസ്ഥാന ജൂണിയർ ആൺ-പെൺ ഗുസ്തി ചാമ്പ്യൻഷിപ്പിനു നാളെ തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും. വിവിധ ജില്ലകളിൽനിന്നുള്ള നാനൂറോളം താരങ്ങൾ പങ്കെടുക്കും. ജില്ലാ റസിലിംഗ് അസോസിയേഷൻ നേതൃത്വം നല്കുന്ന ചാമ്പ്യൻഷിപ്പിൽ താരങ്ങൾക്കും ഒഫീഷൽസിനുമുള്ള ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്. ദേശീയ ജൂണിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ, വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലേക്കുള്ള കേരള ടീമിനെ മത്സരങ്ങളിൽനിന്നു തെരഞ്ഞെടുക്കും.