ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാഹുൽ ഗാന്ധിക്കു പുറമേ മറ്റാരും പത്രിക നൽകിയിട്ടില്ല. നിലവിൽ രാഹുൽ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ എന്നു വരണാധികാരി അറിയിച്ചു. 89 പത്രികകൾ ലഭിച്ചതിൽ രാഹുൽ മാത്രമേ സ്ഥാനാർഥിയായി ഉള്ളൂ എന്ന് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
പാർട്ടിക്കുള്ളിൽ ഷെഹ്സാദ് പൂനാവാലയുടെ ഉൾപ്പടെ ചില എതിർപ്പുകൾ ഉണ്ടായെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനു മറ്റാരും പത്രിക നൽകിയിട്ടില്ല.
ലഭിച്ച 89 പത്രികകളും രാഹുൽ ഗാന്ധിയെ നാമനിർദേശം ചെയ്തു കൊണ്ടുള്ളതാണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച പത്രികകൾ ആണിത്. സൂക്ഷ്മ പരിശോധനയിൽ ലഭിച്ച 89 പത്രികകളും സാധുവാണെന്നു തെളിഞ്ഞുവെന്നും മുല്ലപ്പളളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.