അബുദാബി: ആറംഗ ഗൾഫ് സഹകരണ സമിതിയി ൽനിന്നു വേറിട്ട് സൗദിയും യുഎഇയും പ്രത്യേക സഖ്യം രൂപീകരിച്ചു. സൈനിക, രാഷ്ട്രീയ,സാന്പത്തിക, സാംസ്കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും. യുഎഇ ഭരണാധികാരി ഷേക്ക് ഖലീഫാ ബിൻ സയിദ് അൽനഹ്യാന്റെ അംഗീകാരം ഇതിനുണ്ടെന്നു യുഎഇ വിദേശമന്ത്രാലയം അറിയിച്ചു.
സൗദിയുടെ പ്രതികരണം വന്നിട്ടില്ല. ഖത്തറിനെതിരേ സൗദി നേതൃത്വത്തിലുള്ള ഉപരോധത്തെത്തുടർന്നു ഗൾഫ് സഹകരണസമിതിയിൽ പ്രതിസന്ധിയുണ്ട്. ഖത്തർ, ബഹറിൻ, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നിവയാണ് ഗൾഫ് സഹകരണസമിതി അംഗങ്ങൾ.