മാഡ്രിഡ് :കാറ്റലോണിയയുടെ മുൻ പ്രസിഡന്റ് കാർലസ് പീജമോണ്ടിനും നാലു മുൻമന്ത്രിമാർക്കുമെതിരേ പുറപ്പെടുവിച്ച അന്തർദേശീയ അറസ്റ്റ് വാറന്റ് സ്പാനിഷ് സുപ്രീംകോടതി പിൻവലിച്ചു. സ്പെയിനിലേക്കു മടങ്ങാൻ ഇവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. കാറ്റലോണിയൻ പാർലമെന്റ് ഒക്ടോബർ 27നു നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തെത്തുടർന്നു കാർലസിന്റെ സർക്കാരിനെ സ്പെയിൻ ഡിസ്മിസ് ചെയ്തു. ഇതെത്തുടർന്നു കാർലസും മറ്റു നേതാക്കളും ബൽജിയത്തിലേക്കു കടക്കുകയായിരുന്നു.