സുൽത്താൻ ബത്തേരി: സംസ്ഥാന സീനിയർ പുരുഷ-വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം നടന്ന ലീഗ് റൗണ്ട് മത്സരത്തിൽ പുരുഷവിഭാഗത്തിൽ എറണാകുളവും വയനാടും വിജയിച്ചു. അഞ്ച് സെറ്റ് നീണ്ടു നിന്ന മത്സരത്തിലാണ് എറണാകുളം കോട്ടയത്തെ പരാജയപ്പെടുത്തിയത്.
ആദ്യത്തെ രണ്ട് സെറ്റുകൾ കോട്ടയം പിടിച്ചെടുത്തെങ്കിലും തുടർന്നുള്ള മൂന്ന് സെറ്റുകൾ തുടർച്ചയായി നേടിക്കൊണ്ടാണ് എറണാകുളം വിജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ: 23 - 25, 16 -25, 25 - 14, 25 - 14, 25 - 10. മറ്റൊരു മത്സരത്തിൽ വയനാട് മലപ്പുറത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 25 -19, 25 -16, 25 -23. വനിതാ വിഭാഗത്തിൽ കണ്ണൂർ തൃശൂരിനെ പരാജയപ്പെടുത്തി. സ്കോർ: 25 -20, 25 -13, 25-16. തിരുവനന്തപുരവും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം വിജയിച്ചു. സ്കോർ: 25-11, 25-19, 25-10.
വയനാട്, എറണാകുളം ജയിച്ചു
12:41 AM Dec 06, 2017 | Deepika.com