തായ്പേയ്: തായ്വാനിൽ പ്രത്യക്ഷപ്പെട്ട മഴവില്ല് സമയത്തിന്റെ കാര്യത്തിൽ റിക്കാർഡിട്ടതായി ഇവിടത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവകാശപ്പെട്ടു. തായ്പേയിലെ കുന്നുകൾക്കു മുകളിൽ കണ്ട മഴവില്ല് ഒന്പതു മണിക്കൂറാണ് ദീർഘിച്ചത്. സാധാരണ ഒരു മണിക്കൂറിൽ താഴെ സമയം മാത്രമാണ് മഴവില്ല് കാണാനാവുക. രാവിലെ 6.57നാണ് മഴവില്ല് പ്രത്യക്ഷപ്പെട്ടത്. ഉച്ചകഴിഞ്ഞ് 3.55 വരെ കാണാൻ കഴിഞ്ഞു. കൃത്യമായ സമയം എട്ടു മണിക്കൂറും 58 മിനിട്ടും.
അവകാശവാദം സ്ഥിരീകരിക്കപ്പെട്ടാൽ ഇതാകും ഏറ്റവും ദീർഘിച്ച മഴവില്ല്. ഗിന്നസ് റിക്കാർഡ് പ്രകാരം ഏറ്റവും കൂടുതൽ ദീർഘിച്ച മഴവില്ല് 1994 മാർച്ച് 14ന് ഇംഗ്ലണ്ടിലെ യോർക്ഷെയറിലാണു കണ്ടത്. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് മൂന്നുവരെയുള്ള ആറു മണിക്കൂർ ദൃശ്യമായിരുന്നു. വടക്കുകിഴക്കൻ മൺസൂണുമായി ബന്ധപ്പെട്ട പ്രത്യേക കാലാവസ്ഥയാണ് തായ്വാനിലെ ദീർഘസമയ മഴവില്ലിനു കാരണമെന്ന് അനുമാനിക്കുന്നു.