ന്യൂഡൽഹി: കേരളത്തിലെ ലൗ ജിഹാദ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു സുരേഷ് നൽകിയ ഹർജി പിന്നീട് പരിഗണിക്കാമെന്നു സുപ്രീംകോടതി.
വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേസ് 27നു പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.