കോൽക്കത്ത: ബിജെപി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്നും സൂപ്പർ അടിയന്തരാവസ്ഥയാണു നിലനിൽക്കുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസുമായും ഇടതുപക്ഷവുമായും സഖ്യത്തിന് തൃണമൂൽ കോൺഗ്രസ് തയാറാണെന്നും അവർ വ്യക്തമാക്കി.
ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റിൽ സംസാരിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ട് എംപിയായിരുന്നു. ഇത്തരമൊരു സർക്കാർ മുന്പു കേന്ദ്രം ഭരിച്ചു കണ്ടിട്ടില്ല. ബിജെപിയെ നേരിടാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്ന് മമത ആഹ്വാനം ചെയ്തു. ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ബംഗാൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് മമത കൂട്ടിച്ചേർത്തു.