അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി 13 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. ബിജെപിയുടെ അഞ്ചാം സ്ഥാനാർഥിപ്പട്ടികയാണിത്. രണ്ട് സിറ്റിംഗ് എംഎൽഎമാർക്കു സീറ്റ് നിഷേധിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വോട്ട് ചെയ്ത ശേഷം കോൺഗ്രസ് വിട്ട പ്രഹ്ലാദ് പട്ടേലിനു സീറ്റില്ല. വിജാപുരിൽ മണ്ഡലത്തിൽ പ്രഹ്ലാദിനു പകരം രമൺഭായ് പട്ടേലിനെ ബിജെപി സ്ഥാനാർഥിയാക്കി. അതേസമയം, കോൺഗ്രസിൽനിന്നു കൂറു മാറിയെത്തിയ അമിത് ചൗധരിക്കു ബിജെപി സീറ്റ് നല്കി. ഇതോടെ ബിജെപി 148 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.