ന്യൂയോർക്ക്: വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന രാത്രികൾ മനുഷ്യരുടെ മാത്രമല്ല, ഭൂമിയിലെ മറ്റു ജീവികളുടെയും ആരോഗ്യം അപകടത്തിലാക്കുന്നതായി പഠനഫലം. ശബ്ദമലിനീകരണം പോലെ, പ്രകാശമലിനീകരണവും ഭൂമിയിൽ വർധിച്ചുവരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വർഷം രണ്ടു ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുന്നതെന്ന് സയൻസ് അഡ്വാൻസസ് എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട ഗവേഷണഫലം ചൂണ്ടിക്കാട്ടുന്നു. ഊർജക്ഷമതയുടെ പേരിൽ വ്യാപകമായി ഉപയോഗിക്കുന്ന എൽഇഡി ബൾബുകളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ.
2012 -16 കാലഘട്ടത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണു പഠനം നടന്നത്. ഭൂരിഭാഗം മനുഷ്യർക്കും സ്വാഭാവിക രാത്രി നഷ്ടപ്പെട്ടതായി കണ്ടെത്തി. കൃത്രിമവെളിച്ചങ്ങൾ മനുഷ്യനെ മാത്രമല്ല, ജൈവവ്യസ്ഥയുടെ താളം നിയന്ത്രിക്കുന്ന ഒട്ടനവധി ജീവികളുടെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു.
രാത്രിയിൽ പുഴുക്കളുടെയും കീടങ്ങളുടെയും സഹായത്താൽ നടക്കുന്ന പരാഗണം, വവ്വാലുകളുടെ സഹായത്താൽ നടക്കുന്ന വിത്തുവിതരണം, അണുജീവികൾ നടത്തുന്ന കാർബൺ മിനറലൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങളെ പ്രകാശമലിനീകരണം ദോഷകരമായി ബാധിക്കുന്നു. പ്രകാശമലിനീകരണം മനുഷ്യരിൽ ഉറക്കക്കുറവു പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.
പ്രകാശമലിനീകരണം കുറയ്ക്കാൻ ഇളം ചുവപ്പ്, ഇളം ഓറഞ്ച് നിറങ്ങളുള്ള എൽഇഡി ഉപയോഗിക്കുന്നതാണു നല്ലതെന്നും പഠനത്തിൽ പറയുന്നു.