ഹോങ്കോംഗ്: സിന്ധു വിജയക്കുതിപ്പ് തുടരുന്നു. ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍ കടന്നു.
ജപ്പാന്റെ അകാനെ യാമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തകര്‍ത്താണ് സിന്ധു സെമിയിലെത്തിയത്. സ്കോര്‍ 21-12, 21-19. ആറു മത്സരങ്ങളില്‍ ഇതു നാലാം തവണയാണ് ഈ ജാപ്പനീസ് താരത്തിനെതിരേ സിന്ധു വിജയിക്കുന്നത്. കേവലം 37 മിനിറ്റിനുള്ളില്‍ സിന്ധു അഞ്ചാം സീഡായ യാമഗുച്ചിയെ മറികടന്നു.
സിന്ധു സെമിയില്‍
12:35 AM Nov 25, 2017 | Deepika.com