മുള്ളൻകൊല്ലി: സംസ്ഥാന സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ പുരുഷ, വനിത ടീമുകൾ സെമിയിൽ കടന്നു. വനിതാ വിഭാഗത്തിൽ കോട്ടയവും സെമിയിൽ പ്രവേശിച്ചു. ഇന്നു നടക്കുന്ന കോഴിക്കോട് - കൊല്ലം മത്സരത്തിലെ വിജയികൾ തിരുവനന്തപുരവുമായി സെമിയിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന മത്സരത്തിൽ കോട്ടയം മലപ്പുറത്തെ(42-20) പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം കൊല്ലത്തെ വൻ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത് (43-14). ഇന്നു നടക്കുന്ന പത്തനംതിട്ട - കോട്ടയം മത്സരത്തിലെ വിജയികളുമായി തിരുവനന്തപുരം സെമിയിൽ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തിൽ കോഴിക്കോട് തൃശൂരിനെ (73-62) പരാജയപ്പെടുത്തി.
സീനിയർ ബാസ്കറ്റ്: തിരുവനന്തപുരം സെമിയിൽ
12:35 AM Nov 25, 2017 | Deepika.com