സന്തോഷ് ട്രോഫി ടീം തെരഞ്ഞെടുപ്പ്: മത്സരങ്ങൾ ഇന്നു മുതൽ
12:35 AM Nov 25, 2017 | Deepika.com
തൃശൂർ: സംസ്ഥാന സീനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പ് മത്സരങ്ങൾ ഇന്നുമുതൽ ഡിസംബർ ഒന്നുവരെ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. 14 ജില്ലാ ടീമുകൾ പങ്കെടുക്കും. ഇന്നു രാവിലെ 6.45ന് നടക്കുന്ന ആദ്യ മത്സരത്തിൽ തിരുവനന്തപുരം ആലപ്പുഴയെ നേരിടും. സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള കേരള ടീമിനെ ഈ ടൂർണമെന്റിൽ നിന്നു തെരഞ്ഞെടുക്കും.