മുംബൈ/ലണ്ടൻ: രജപുത്ര രാഞ്ജിയുടെ ചരിത്രംവളച്ചൊടിച്ചുവെന്ന ആരോപണം നേരിടുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം ‘പദ്മാവതി’ക്ക് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്സി) പ്രദർശനാനുമതി.
ഒരു രംഗവും വെട്ടിമാറ്റാതെ യുകെയിൽ പ്രദർശിപ്പിക്കുന്നതിനുള്ള 12-എ റേറ്റിംഗ് ആണ് ബിബിഎഫ്സി നൽകിയിരിക്കുന്നത്. പന്ത്രണ്ടുവയസിൽ താഴെ പ്രായമുള്ളവർക്കു മുതിർന്നവർക്കൊപ്പം മാത്രം ചിത്രം കാണാൻ അനുവദിക്കുന്നതാണ് 12-എ റേറ്റിംഗ്.
അതേസമയം, കേന്ദ്ര സെൻസർ ബോർഡിന്റെ അംഗീകാരത്തിനുശേഷമേ ലോകത്തെവിടെയും ചിത്രം പ്രദർശിപ്പിക്കൂവെന്ന് നിർമാതാക്കളായ വിയാകോം 18 മോഷൻ പിക്ചർ പ്രവർത്തകർ അറിയിച്ചു.