ചെന്നൈ: ഐഎസ്എല്‍ നാലാം സീസണില്‍ ചെന്നൈയിന് എഫ്സി ആദ്യ പോയിന്റ് സ്വന്തമാക്കി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എതിരില്ലാത്ത മൂന്നു ഗോളിനു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു.
ആദ്യ മത്സരത്തില്‍ ചെന്നൈയിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിലെ സമനിലയ്ക്കുശേഷമാണ് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിനെതിരേ ഇറങ്ങിയത്. 11-ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കു നെഡിയോഡത്തിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈയിന് മുന്നിലെത്തി. 24-ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോ ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. 81-ാം മിനിറ്റില്‍ ജെജെയ്ക്കു പകരമിറങ്ങിയ മലയാളി താരം മുഹമ്മദ് റാഫി മൂന്നു മിനിറ്റിനുശേഷം ഹെഡറിലൂടെ ചെന്നൈയിന്റെ മൂന്നാം ഗോള്‍ നേടി.
ചെന്നൈയിനു മിന്നും ജയം
12:28 AM Nov 24, 2017 | Deepika.com