അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 27, 29 തീയതികളിൽ പ്രചാരണം നടത്തും. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ എട്ടു റാലികളെ മോദി അഭിസംബോധന ചെയ്യും. 27നു രാവിലെ കച്ചിലെ ഭുജ് പട്ടണത്തിലാണു മോദിയുടെ ആദ്യ റാലി. ഡിസംബർ 9, 14 തീയതികളിലായി രണ്ടു ഘട്ടമായിട്ടാണു ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.