ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ ട്രോളിയ ബിജെപി എംപി പ്രതാപ് സിൻഹയ്ക്കു നടൻ പ്രകാശ് രാജ് വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളിൽ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകുമെന്നു നോട്ടീസിൽ പറയുന്നു.