അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നു പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ. അധികാരത്തിലെത്തിയാൽ പട്ടേൽ വിഭാഗത്തിനു സംവരണം നല്കണമെന്ന തങ്ങളുടെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചുവെന്നു ഹാർദിക് പറഞ്ഞു.
പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നല്കാമെന്നാണു കോൺഗ്രസിന്റെ വാഗ്ദാനം. ഗുജറാത്തിൽ എന്റെ പോരാട്ടം ബിജെപിയുമായാണ്. കോൺഗ്രസിനുവേണ്ടി ഞാൻ പ്രചാരണത്തിനിറങ്ങില്ല. എന്നാൽ, ബിജെപിയെ തകർക്കാനുള്ള ഞങ്ങളുടെ ശ്രമം കോൺഗ്രസിനു ഗുണമാകും. ഞങ്ങളുടെ ആവശ്യം പ്രകടനപത്രികയിൽ ഉൾപ്പെടുത്താമെന്നു കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്. സീറ്റുകൾ സംബന്ധിച്ച് കോൺഗ്രസുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പട്ടേൽ വിഭാഗത്തിൽനിന്നു സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നു കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത രണ്ടു മൂന്നു വർഷത്തേക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല-ഹാർദിക് പട്ടേൽ പറഞ്ഞു.