ഗോഹട്ടി: പ്രമുഖ ആസാമീസ് നടൻ ബിജു ഫുക്കൻ(69) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആസാമിലെ ദീബ്രുഗഡിൽ 1948ൽ ജനിച്ച ബിജു ഫുക്കൻ എൺപതിലേറെ ആസാമീസ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1970ൽ പുറത്തിറങ്ങിയ ഡോ. ബേസ്ബറുവ ആണു കന്നിച്ചിത്രം. 2016ൽ പുറത്തിറങ്ങിയ ദുർ ആണ് അവസാനചിത്രം. ഫുക്കൻ അഭിനയിച്ച ആരണ്യ എന്ന ചിത്രത്തിനു ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.