മുള്ളൻകൊല്ലി: സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലക്കാടും കൊല്ലവും ക്വാർട്ടർ ഉറപ്പിച്ചു. ആലപ്പുഴയെയും (66-37), വയനാടിനെയും (69-38) പരാജയപ്പെടുത്തിയാണ് പാലക്കാട് ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് സി യിലെ മൂന്ന് ടീമുകളെക്കാൾ പോയിന്റ് നിലയിൽ വളരെ മുന്നിലാണ് കൊല്ലം.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ എറണാകുളം മലപ്പുറത്തെയും (57-27) തിരുവനന്തപുരം കോട്ടയത്തെയും (54-51) ഇടുക്കി കാസർഗോഡിനെയും (52-43) കോട്ടയം കണ്ണൂരിനെയും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ പത്തനംതിട്ട കാസർഗോഡിനെയും (52-17) പാലക്കാട് കോഴിക്കോടിനെയും (65-54) തൃശൂർ കണ്ണൂരിനെയും (44-30) കോട്ടയം കൊല്ലത്തെയും (67-54) പരാജയപ്പെടുത്തി.
പാലക്കാടും കൊല്ലവും ക്വാർട്ടർ ഉറപ്പിച്ചു
12:20 AM Nov 23, 2017 | Deepika.com