ന്യൂഡൽഹി: രാജ്യം മുഴുവനുമുള്ള ജനങ്ങളെ വെട്ടിലാക്കിയ നോട്ടു നിരോധനത്തിനു ശേഷം ചെക്ക് വഴിയുള്ള പണമിടപാടുകൾകൂടി സർക്കാർ നിർത്തലാക്കിയേക്കുമെന്നു സൂചന. കറൻ സിരഹിത സമൂഹത്തെ വാർത്തെടുക്കുക എന്ന ന്യായവാദം ഉന്നയിച്ചായിരിക്കും ചെക്കുകൾ ഇല്ലാതാക്കുക.
വൈകാതെതന്നെ സർക്കാർ ചെക്ക് ബുക്കുകൾ പിൻവലിക്കാൻ സാധ്യത ഉണ്ടെന്നു കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സെക്രട്ടറി ജനറൽ പ്രവീണ്‍ ഖൻഡേൽവാൾ പറഞ്ഞു. വ്യാപാരികളുടെ അഖി ലേന്ത്യാ സംഘടനയാണു സിഎഐടി.