ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരസംഘടനയുടെ അന്ത്യമായെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി.
ഇറാക്കിലും സിറിയയിലും ഐഎസിനെ പരാജയപ്പെടുത്തിയെന്ന് തത്സമയ ടിവി സംപ്രേഷണത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ഇനിയും ചില അവശിഷ്ടങ്ങൾ കണ്ടേക്കാം. എന്നാൽ ഈ ഭീകരസംഘടനയുടെ വേരറത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസിന്റെ കഥ കഴിഞ്ഞെന്ന് ഇറാന്റെ പരമോന്നത നേതാവിന് അയച്ച സന്ദേശത്തിൽ വിപ്ലവഗാർഡുകളുടെ മുതിർന്ന കമാൻഡർ മേജർ ജനറൽ ഖാസെം സൊലേമാനിയും അവകാശപ്പെട്ടു.
കിഴക്കൻ സിറിയയിൽ ഐഎസിന്റെ അവസാന ശക്തികേന്ദ്രത്തിൽനിന്നുള്ള സൊലേമാനിയുടെ ചിത്രം ഇറാൻ മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. റഷ്യയുടെയും ഇറാന്റെയും ഹിസ്ബുള്ളകളുടെയും സഹായത്തോടെ സിറിയൻ സേന ഈ നഗരം ഐഎസിൽനിന്നു തിരികെപ്പിടിച്ചു.
ആഭ്യന്തരയുദ്ധത്തിൽ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ സൈനികരെ സഹായിക്കാൻ നാളുകളായി വിപ്ലവഗാർഡുകൾ സിറിയയിലുണ്ട്. സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ നടന്ന പോരാട്ടങ്ങളിൽ മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ആയിരത്തിലധികം വിപ്ലവഗാർഡ് സൈനികർ കൊല്ലപ്പെടുകയുണ്ടായി.