ഗിരിദിഹ്: ബോംബ് നിർവീര്യമാക്കുന്നതിനിടെ പോലീസ് സ്റ്റേഷനിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പോലീസുകാർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. ബോംബ് സ്ക്വാഡ് അംഗം എഎസ്ഐ മുഹമ്മദ് അഷറഫ്, ഗാർഡ് മഹേന്ദ്ര ടുരി എന്നിവരാണു മരിച്ചത്.
പരിക്കേറ്റവരെല്ലാം എഎസ്ഐ റാങ്കുള്ളവരാണ്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന്റെയും സമീപ വീടുകളുടെയും ജനൽച്ചില്ലുകൾ തകർന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റവരെല്ലാം എഎസ്ഐ റാങ്കുള്ളവരാണ്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന്റെയും സമീപ വീടുകളുടെയും ജനൽച്ചില്ലുകൾ തകർന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു.