ന്യൂഡൽഹി: കോണ്ഗ്രസ് തെരഞ്ഞെടുപ്പു നടപടികൾ മാതൃകാപരവും ചിട്ടപ്രകാരവും ഭംഗിയായി നടത്തിയതിന് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രത്യേക പ്രശംസ. മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതാണെന്ന് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
സംഘടനാ തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരാറുള്ള തർക്കങ്ങളും സംഘർഷങ്ങളുമെല്ലാം വളരെ രമ്യമായി പരിഹരിച്ചും സമയബന്ധിതമായും ശാന്തമായും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു നടപടികൾ വിജയകരമായി പൂർത്തിയാക്കാൻ മുല്ലപ്പള്ളിക്കു കഴിഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വലിയ തർക്കങ്ങളെത്തുടർന്നു സംസ്ഥാനത്തുനിന്നുള്ള കെപിസിസി പട്ടിക വൈകിയിരുന്നു. എന്നാൽ, അവസാനം കേരളത്തിൽ നിന്നുള്ളവർ അടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു വിജയകരമായി പൂർത്തീകരിക്കാനായി.
എഐസിസി അധ്യക്ഷനായി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഇനി സാങ്കേതികത്വം മാത്രമായി ശേഷിച്ചിരിക്കുകയാണ്.