മുംബൈ: ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷത്തിരക്കിലായിരുന്നതിനാൽ കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ‘ചില്ലറ’ പരാമർശം ശ്രദ്ധിച്ചില്ലെന്നു മാനുഷി ചില്ലർ.
ലോകം കീഴടക്കിയ ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഇത്തരം പരാമർശങ്ങളിൽ സമചിത്തത നഷ്ടമാകേണ്ടതില്ലെന്നും അവർ ട്വിറ്ററിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ചില്ലറിനെ ചില്ലറയെന്നു പരാമർശിക്കുന്ന തരത്തിലുള്ള ശശി തരൂരിന്റെ ട്വീറ്റ് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരേ ചില്ലറിന്റെ പേര് ഉപയോഗിച്ച് നടത്തിയതായിരുന്നു പരാമർശം. “നോട്ട് നിരോധനത്തിലൂടെ ബിജെപിക്കാർ എന്തു മണ്ടത്തരമാണു കാണിച്ചത്. ഇന്ത്യൻ കാശ് ആണ് ലോകം മുഴുവനും മുന്നിൽ നിൽക്കുന്നത്. ഇപ്പോൾ തന്നെ കണ്ടില്ലേ, നമ്മുടെ ചില്ലർ ലോകസുന്ദരിപ്പട്ടം നേടിയത്” എന്നായിരുന്നു ട്വീറ്റ്. ഇതോടെ വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി.
രാജ്യത്തിന്റെ അഭിമാനമായ മാനുഷിയെ മനഃപൂർവം ശശി തരൂർ അപമാനിക്കുകയായിരുന്നെന്നായിരുന്നു വിമർശനം. ട്വിറ്ററിലൂടെ തന്നെ തരൂർ ക്ഷമ പറഞ്ഞതോടെ വിവാദം കെട്ടടങ്ങി.