ബെർലിൻ: ജർമനി രാഷ്ട്രീയ അനിശ്ചിതത്വത്തിൽ. ഒരു ന്യൂനപക്ഷ ഭരണത്തിനു ചാൻസലർ ആംഗല മെർക്കൽ തയാറാകുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നേക്കും.
കുടിയേറ്റവും കാലാവസ്ഥാ മാറ്റവും സംബന്ധിച്ച വിഷയങ്ങളിലെ പൊരുത്തക്കേടു മൂലം ഫ്രീ ഡെമോക്രാറ്റിക് പാർട്ടി(എഫ്ഡിപി)യുമായി മെർക്കൽ നടത്തിയ സഖ്യചർച്ച പൊളിഞ്ഞു. ഇതോടെ ബുണ്ടസ്ടാഗി(ജർമൻ പാർലമെന്റ്)ൽ ഭൂരിപക്ഷ പിന്തുണ സമാഹരിക്കാനുള്ള മെർക്കലിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.
കാലാവധിക്കു മുൻപേ ഈ സെപ്റ്റംബറിൽ നടത്തിയ പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിന്റെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ ഫലമാണിത്. 709 അംഗ ബുണ്ടസ്ടാഗിൽ മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) 200 സീറ്റേ ലഭിച്ചുള്ളൂ. മുൻതവണത്തേതിലും 55 കുറവ്. സ്ഥിരം സഖ്യകക്ഷിയായ ക്രിസ്ത്യൻ സോഷ്യൽ യൂണിയന് (സിഎസ്യു) 46 സീറ്റ് (10 കുറവ്). ഭൂരിപക്ഷത്തിന് വേണ്ടത് 355.
മെർക്കൽ സഖ്യത്തിന് 109 പേരെക്കൂടി ലഭിച്ചാലേ ഭരിക്കാനാകൂ. പരിസ്ഥിതിവാദികളായ ഗ്രീൻസ് (67 സീറ്റ്), ബിസിനസുകാർക്കുവേണ്ടി നിലകൊള്ളുന്ന ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്ഡിപി, 80 സീറ്റ്) എന്നിവയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു. ഗ്രീൻസ് സമ്മതിച്ചു. പക്ഷേ ഗ്രീൻസിന്റെ ചില നിലപാടുകളും കുടിയേറ്റക്കാരെ നിർബാധം സ്വാഗതം ചെയ്യുന്ന മെർക്കലിന്റെ നയവും പറ്റില്ലെന്ന് എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡ്നർ വ്യക്തമാക്കി. മെർക്കലും ഗ്രീൻസും നിലപാട് മാറ്റാനില്ലെന്നു പറഞ്ഞു.
മുഖ്യ പ്രതിപക്ഷവും കഴിഞ്ഞ നാലുവർഷം വിശാല ഭരണസഖ്യത്തിൽ പങ്കാളിയുമായിരുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ (എസ്പിഡി) ഇനി കൂട്ടുകെട്ടുകൾക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. 153 സീറ്റുണ്ട് അവർക്ക്. മുൻപത്തേതിലും 43 കുറവ്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ കുടിയേറ്റവിരുദ്ധ പാർട്ടി എഎഫ്ഡിക്ക് 94 സീറ്റുണ്ട്.
ഇനി രണ്ടു സാധ്യതകളാണുള്ളത്. ഒന്ന്: മെർക്കലിന്റെ സിഡിയു-സിഎസ്യു സഖ്യവും ഗ്രീൻസും ചേർന്നു മന്ത്രിസഭ ഉണ്ടാക്കുക, എഫ്ഡിപി അതിനെ പുറത്തുനിന്നു പിന്താങ്ങുകയോ വീഴ്ത്തില്ലെന്ന് ഉറപ്പു നൽകുകയോ ചെയ്യുക. രണ്ട്: അടുത്ത തെരഞ്ഞെടുപ്പിന് ഒരുങ്ങുക.രാഷ്ട്രീയ അനിശ്ചിതത്വം യൂറോയുടെ വിനിമയനിരക്ക് താഴ്ത്തി. യൂറോപ്യൻ ഓഹരി സൂചികകളും താഴോട്ടു നീങ്ങി.