ജക്കാർത്ത: അഴിമതിക്കേസിൽ ഇന്തോനേഷ്യൻ സ്പീക്കർ സെത്യാ നൊവാന്റോയെ അറസ്റ്റ് ചെയ്തു. ദേശീയ ഇലക്ട്രോണിക് ഐഡന്റിറ്റി കാർഡ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നൊവാന്റോയെ അഴിതിനിർമാർജന കമ്മീഷൻ കസ്റ്റഡിയിലെടുത്തത്.
കമ്മീഷൻ പല തവണ സമൻസയച്ചിട്ടും നൊവാന്റോ ഹാജരായില്ല. നൊവാന്റോയ്ക്കു പുറമേ മറ്റു നിരവധി രാഷ്ട്രീയക്കാരും അന്വേഷണം നേരിടുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ വെട്ടിപ്പിലൂടെ രാജ്യത്തിന് 17 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. വെട്ടിച്ചെടുത്ത തുക രാഷ്ട്രീയക്കാർ വീതിച്ചെടുത്തുവെന്നാണ് ആരോപണം.