വാഷിംഗ്ടൺ ഡിസി: പാക് ഭീകരസംഘടന ലഷ്കർ ഇ തോയിബയെ ഭീകരപ്പട്ടികയിൽനിന്നു യുഎസ് ഒഴിവാക്കി. പാക്കിസ്ഥാന് 70 കോടി ഡോളറിന്റെ സഹായം നൽകുന്നതിനു വ്യവസ്ഥ ചെയ്യുന്ന പ്രതിരോധ ബില്ലിലാണ് പെന്റഗന്റെ നിർദേശപ്രകാരം ലഷ്കറിനെ ഒഴിവാക്കിയത്.
ലഷ്കറിനും ഹഖാനി ഗ്രൂപ്പിനും എതിരേ പാക്കിസ്ഥാൻ നടപടി എടുത്തില്ലെങ്കിൽ നിർദിഷ്ട തുകയുടെ പകുതി പിടിച്ചുവയ്ക്കണമെന്നായിരുന്നു ആദ്യത്തെ ബില്ലിലെ വ്യവസ്ഥ. എന്നാൽ ലഷ്കറിനെ ഒഴിവാക്കിയുള്ള ബില്ലാണ് അന്തിമമായി പാസാക്കിയതെന്നു പാക് പത്രം ഡോൺ അറിയിച്ചു.