പ്രാഗ്: മുന്‍ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാന നൊവോട്ന (49) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു അവരെന്ന് അന്താരാഷ്്ട്ര ടെന്നീസ് അസോസിയേഷന് അറിയിച്ചു. 1998 വിംബിള്‍ഡണ്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ നഥാലി ടൗസിയാറ്റിനെ തോല്‍പ്പിച്ചാണ് നൊവോട്ന വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 1993, 1997 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റുമായിരുന്നു നൊവോട്ന. സ്റ്റെഫി ഗ്രാഫ്, മാര്‍ട്ടിന ഹിംഗിസ് എന്നിവരോടാണ് അന്ന് ഫൈനലുകളില്‍ തോറ്റത്.
നാല് തവണ വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടവും ചെക്ക് താരം നേടിയിട്ടുണ്ട്. എല്ലാ ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടവും സ്വന്തമാക്കിയിട്ടുള്ള നൊവോട്ന കരിയറില്‍ 24 സിംഗിള്‍സ് കിരീടവും 76 ഡബിള്‍സ് കിരീടവും സ്വന്തമാക്കി. 1968 ഒക്ടോബര്‍ രണ്ടിന് ജനിച്ച നൊവോട്ന 1987 മുതല്‍ 1999 വരെ കളിക്കളങ്ങളില്‍ സജീവമായിരുന്നു. 1988-ല്‍ വിഭജനത്തിന് മുന്‍പ് ചെക്കോസ്ലോവാക്യയ്ക്ക് വേണ്ടി ഡേവിസ് കപ്പ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു നൊവോട്ന.
യാന നൊവോട്ന (49) അന്തരിച്ചു
09:46 PM Nov 20, 2017 | Deepika.com