ചാന്പ്യൻസ് ലീഗിൽ ഇന്നു സൂപ്പർ പോരാട്ടങ്ങൾ

09:46 PM Nov 20, 2017 | Deepika.com
നി​ക്കോ​സി​യ/​ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​ര്‍ ല​ക്ഷ്യ​മി​ട്ട് റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍പൂ​ള്‍, ടോ​ട്ട​നം തുടങ്ങിയവർ ഇ​റ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ടോ​ട്ട​ന​ത്തോ​ടു തോ​റ്റ റ​യ​ല്‍ ഗ്രൂ​പ്പ് എ​ച്ചി​ലെ അ​വ​സാ​ന​സ്ഥാ​ന​ക്കാ​രാ​യ അ​പോ​ല്‍ നി​ക്കോ​സി​യ​യെ നേ​രി​ടും.

ലാ ​ലി​ഗ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ളി​യി​ല്‍ മേ​ധാ​വി​ത്വം പു​ല​ര്‍ത്തി​യി​ട്ടും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ശ​ക്ത​രാ​യ റ​യ​ലി​നെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍പ്പി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ടോട്ടനം ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​നെ നേ​രി​ടു​ന്ന​ത്. ഇ​തു​വ​രെ ഒ​രു ജ​യം പോ​ലു​മി​ല്ലാ​ത്ത ഡോ​ര്‍ട്മു​ണ്ട് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ടോ​ട്ട​ന​ത്തെ​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ റ​യ​ലി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ ഡോ​ര്‍ട്മു​ണ്ടി​ന് എ​ന്തെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ള്ളു.

റ​യ​ല്‍ ഇ​ന്നു ജ​യി​ച്ചാ​ല്‍ ആ ​പ്ര​തീ​ക്ഷ​യും ത​ക​രും. ഡോ​ര്‍ടു​മു​ണ്ടാ​ണെ​ങ്കി​ല്‍ മോ​ശം ഫോ​മി​ലാ​ണ്. ബു​ണ്ട​സ് ലീ​ഗ​യി​ല്‍ തു​ട​ര്‍ച്ച​യാ​യ നാ​ലു തോ​ല്‍വി നേ​രി​ട്ടു. പ്രീ​ക്വാ​ര്‍ട്ട​ര്‍ ല​ക്ഷ്യ​മി​ടു​ന്ന ലി​വ​ര്‍പൂ​ള്‍ എ​വേ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സെ​വി​യ്യ​യെ നേ​രി​ടും. ഗ്രൂ​പ്പ് ഇ​യി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ലി​വ​ര്‍പൂ​ളി​ന് ഇ​ന്ന് ജ​യി​ക്കാ​നാ​യാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ക്കാം. ഗ്രൂ​പ്പ് എ​ഫി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ഗ്രൂ​പ്പി​ല്‍ ഒ​രു പോ​യി​ന്‍റും നേ​ടാ​ത്ത ഫെ​യ​നൂ​ര്‍ദി​നെ നേ​രി​ടും. സി​റ്റി പ്രീ​മി​യ​ര്‍ലീ​ഗി​ലും ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും തോ​ല്‍വി അ​റി​യാ​തെ കു​തി​ക്കു​ക​യാ​ണ്. മൂന്നാം സ്ഥാ​ന​ത്തു​ള്ള നാ​പ്പോ​ളി ര​ണ്ടാ​മ​തു​ള്ള ഷാ​ക്ത​ര്‍ ഡൊ​ണ​റ്റ്‌​സി​ക്കു​മാ​യി ഏ​റ്റു​മു​ട്ടും. മത്സരങ്ങൾ സോണി, ടെൻ ചാനലുകൾ രാത്രി 1.15നു തത്സമയം സംപ്രേഷണം ചെയ്യും.