തിരുവല്ല: 12-മത് മാര്‍ തിയോഫിലോസ് ട്രോഫി ബാസ്ക്കറ്റ്ബോളില്‍ പുരുഷ വിഭാഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളജും വനിതാ വിഭാഗത്തില്‍ തിരുവല്ല പുഷ്പഗിരിയും ചാമ്പ്യന്മാര്. വനിതാ വിഭാഗത്തില്‍ പുഷ്പഗിരി 17-16ന് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിനെ പരാജയപ്പെടുത്തി.
എക്സ്ട്രാ ടൈമിലാണ് വിജയികളെ നിര്‍ണയിച്ചത്. മുഴുവന്‍ സമയത്ത് 16-16ന് തുല്യ തപാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നത്. പുരുഷ വിഭാഗത്തില്‍ കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് 19-11ന് ആതിഥേയരായ പുഷ്പഗിരിയെ പരാജയപ്പെടുത്തി.
കോട്ടയം മെഡിക്കല്‍ കോളജും പുഷ്പഗിരിയും ചാമ്പ്യന്മാര്
09:46 PM Nov 20, 2017 | Deepika.com