ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി മൂന്നാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. മുൻ മന്ത്രി സൗരഭ് പട്ടേൽ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ആർ.സി. ഫൽഡു എന്നിവരടക്കം 28 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്. ഇതോടെ 134 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു.
വിജയ് രൂപാനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ സൗരഭ് പട്ടേലിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. ബോദാഡ് മണ്ഡലത്തിലാണു സൗരഭ് മത്സരിക്കുക. ആർ.സി. ഫൽഡു ജാംനഗർ സൗത്തിൽ ജനവിധി തേടും.
ഈ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ മുൻ മന്ത്രി വസുബെൻ ത്രിവേദിയെ ഒഴിവാക്കി. മന്ത്രി നാനു വനാനിക്കും ബിജെപി സീറ്റ് നിഷേധിച്ചു.