ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏകദേശം 210 വെബ്സൈറ്റുകൾ ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്ന് ആധാർ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര അഥോറിറ്റി യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). പേരും മേൽവിലാസങ്ങളും അടക്കമുള്ള വിവരങ്ങളാണ് പരസ്യപ്പെട്ടതെന്നും വിവരമറിഞ്ഞതിനെത്തുടർന്ന് ഈ വെബ്സൈറ്റുകളിൽനിന്നു അതു നീക്കംചെയ്തെന്നും യുഐഡിഎഐ വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് കേന്ദ്ര അഥോറിറ്റി കുറ്റസമ്മതം നടത്തിയത്.
ആധാർ വിവരങ്ങൾ ചോരുന്നില്ലെന്നു കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടെയാണു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വെബ്സൈറ്റുകളിലും വിവരങ്ങൾ പരസ്യപ്പെട്ടത്. ഇതിൽ കൂടുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒൗദ്യോഗിക വെബ്സൈറ്റുകളിലായിരുന്നു. വ്യക്തികളുടെ പേര്, വിലാസം, മറ്റു പ്രാഥമിക വിവരങ്ങൾ എന്നിവയ്ക്കൊപ്പം ആധാർ നന്പരും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ, വിവരങ്ങൾ പരസ്യപ്പെട്ടത് എന്നാണെന്നു വ്യക്തമാക്കാൻ അഥോറിറ്റി തയാറായില്ല. ആധാർ വിവരങ്ങൾ വ്യക്തികളുടെ സമ്മതമില്ലാതെ പരസ്യപ്പെടുത്തില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് വിവരങ്ങൾ ചോർന്നെന്നു സമ്മതിക്കുന്നത്.
വിവരങ്ങൾ ചോരാതിരിക്കാൻ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കാൻ മൾട്ടി-ലെയർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും യുഐഡിഐഎ പറയുന്നു. തുടർച്ചയായ നിരീക്ഷണങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ആർടിഐ മറുപടിയിൽ അഥോറിറ്റി അവകാശപ്പെടുന്നു.